Tuesday, May 6, 2008

" പാപ്പരാസി v/s മരമാക്രി "


Image Courtesy:Google

പ്രിയ ഭൂലോക സുഹ്രുത്തുക്കളെ,
ഈ പോസ്റ്റിന് ആധാരം മരമാക്രി എന്ന ബ്ലോഗര്‍ (അങ്ങനെ പറയാന്‍ നാണക്കേടുണ്ട്) എനിക്കിട്ട് പണിത ഒരു പോസ്റ്റിന് മറുപടി മാത്രമാണ്.അത് ഇവിടെ വായിക്കുക. http://maramaakri.blogspot.com/2008/05/blog-post_02.html
ഈ മറുപടി ഞാന്‍ രണ്ടു ദിവസം മുന്‍പ് അവന്റെ അതേ പോസ്റ്റില്‍ ഇട്ടതാണ്,പക്ഷേ ആ “ധൈര്യശാലി” കമന്റ് പെര്‍മിഷന്‍ ഓപ്ഷന്‍ വെച്ച കാരണം അത് ഇനിയും ആ പോസ്റ്റില്‍ വന്നിട്ടില്ല,.കെട്ടിയവളന്മാരുടെ പാ‍വാടത്തുമ്പില്‍ തൂങ്ങി നടക്കുന്ന എല്ലാ അവന്മാര്‍ക്കും ഇത്രയൊക്കെയെ ധൈര്യം കാണുകയുള്ളൂ എന്ന തിരിച്ചറിവോടെ അത് ഞാന്‍ ഇവിടെ പോസ്റ്റുന്നു.

"പ്രിയ ഹരിത്, ഈ വിവര ദോഷിക്കു വേണ്ടി ഞാന്‍ മാപ്പ് പറയാനൊന്നും തയ്യാറല്ല,കാരണം ഇതിന് ഉത്തരവാദി ഞാനല്ല എന്നുള്ളത് കൊണ്ട് തന്നെ.ഇതിനു പിന്നിലും അവന്‍ തന്നെയാണ്
ഇനി ഞാന്‍ ആ മാക്രിയോട് പറഞ്ഞത് ഇവിടെ,

കാണാന്‍ ഇത്തിരി വൈകിപോയി,ഇന്നലെ ഒരു ദുബായി ബ്ലോഗര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഇവിടെ ഇങ്ങനെ ഒരു "WANTED" പോസ്റ്റ് മരമാക്രി ഇട്ടിട്ടുണ്ടെന്ന വിവരം
അറിയുന്നത്.ആദ്യമേ ഒരു കാര്യം പറഞ്ഞോട്ടെ!ആരോപണങ്ങള്‍ ഉന്നയിക്കാം,പക്ഷേ അത് വസ്തുനിഷ്ടമാണോ എന്നു കൂടി പരിശോധിച്ചതിന് ശേഷമാവണമെന്ന്
മാത്രം.ഇവിടെ നിങ്ങള്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ നൂറ് ശതമാനവും ശരിയല്ല,നിങ്ങളുടെ പോസ്റ്റില്‍ കമന്റിട്ടത് ഞാന്‍ തന്നെയാണ്,പക്ഷേ ഹരിത് ന്റെ “ഗോവന്‍
വിഷുപുലരി” എന്ന പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.നിങ്ങളുടെ ഈ പോസ്റ്റിന് ശേഷമാണ് ഞാന്‍ ഹരിത് ന്റെ പോസ്റ്റ് കാണുന്നത്
തന്നെ.മാത്രമല്ല ഹരിത് ന്റെ ആ “ഗോവന്‍ വിഷുപുലരി” എന്ന പോസ്റ്റില്‍ അയാളെ തെറി വിളിക്കാനും മാത്രം ആ പോസ്റ്റില്‍ മരമാക്രി കാണിക്കുന്ന ഒരുതരം
ആഭാസങ്ങളും കാണാനും കഴിഞ്ഞില്ല,പിന്നെ എന്റെ ബ്ലോഗ് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി മറ്റുള്ളവരെ തെറി വിളിച്ച് കൂട്ടികൊണ്ടുവരാനും എനിക്ക്
താല്‍പ്പര്യമില്ല.പിന്നെ എന്തിന് ഞാന്‍ എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു ബ്ലോഗില്‍ കേറി തെറി വിളിക്കണം?.
ഇനി മരമാക്രി ചെയ്യേണ്ടത് അഥവാ എന്നെ സംശയമുള്ളവര്‍ ചെയ്യേണ്ടത് “ഗോവന്‍ വിഷുപുലരി” എന്ന പോസ്റ്റില്‍ പോയി പാപ്പരാസി ഇട്ട ആ കമന്റിന്റെ ലിങ്കില്‍
ഒന്ന് ക്ലിക്ക് ചെയ്യ്,എന്നിട്ട് പ്രൊഫൈല്‍ എന്താ കാണിക്കുന്നത് എന്നൊന്ന് നോക്ക്.ഇന്നാ ലിങ്ക് http://www.blogger.com/profile/01854551513374964810
അപ്പോ കാണാം On Blogger Since April 2008 എന്ന്.ഇതിന്റെ അര്‍ത്ഥം ഒരു ധനതത്വശാസ്ത്രം പഠിച്ചിച്ചിട്ടുള്ള ആള്‍ക്ക് ഞാന്‍ പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ?ഇത് ഒരു
ഫേക്ക് ഐഡി ആണെന്നതിനുള്ള ഒരു തെളിവ് കൂടി തരുന്നു,ഇനി ഈ ലിങ്ക് നോക്കുക http://www.blogger.com/profile/07378411732484962607 On Blogger Since December 2006.ഡിസംബര്‍
മുതല്‍ ഞാന്‍ ഇവിടെ ഉണ്ടെന്നര്‍ഥം ഇതാണ് യതാര്‍ഥ ഞാന്‍.

“പാപ്പരാസി താനാണു മരമാക്രി എന്ന് അവകാശപ്പെട്ടു കൊണ്ടു ഹരിത്തിനെ "നാറി" എന്ന് വിളിച്ചിരിക്കുന്നു“ .......“(നിങ്ങളുടെ പോസ്റ്റില്‍ നിന്ന് കോപ്പി
ചെയ്തത്)...പാപ്പരാസിക്ക് ഹരിതിനെ നാറി എന്ന് വിളിക്കണമെന്നുണ്ടെങ്കില്‍ മരമാക്രി എന്ന പേര് സ്വീകരിക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് മനസിലാക്കാന്‍ ഞാന്‍
മരമാക്രിക്ക് ഞാന്‍ ഇട്ട കമന്റ് എന്റെ സ്വന്തം ഐഡിയില്‍ നിന്നാണ് എന്നുള്ളതില്‍ നിന്നും മനസിലാക്കുമല്ലോ?പറയേണ്ട കാര്യങ്ങള്‍ സ്വന്തം പേരില്‍ പറയാനാ
എനിക്കിഷ്ടം,അതില്ലാത്തവന്മാര്‍ക്ക് അനോണിയാവാ‍ന്‍ പോലും നട്ടെല്ല് ഇല്ലാത്തവന്മാര്‍ക്ക് സ്വീകരിക്കാവുന്ന കാര്യമാണ് ഇവിടെ നടന്നിട്ടുള്ളത്.ഞാന്‍ ഇവിടെ പറഞ്ഞ
കാര്യങ്ങള്‍ക്ക് എന്ത് ന്യായികരണങ്ങളാണ് നിങ്ങളുടെ പക്കലുള്ളത്?എല്ലായിടത്തും ആഴത്തിലിറങ്ങി ഗവേഷണം നടത്തുന്ന നിങ്ങള്‍ ചുരുക്കം ആ പ്രൊഫൈലെങ്കിലും ഒത്ത്
നോക്കണമായിരുന്നു.

ഇനി നിങ്ങളുടെ പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടതിനെപറ്റി,നിങ്ങളുടെ പോസ്റ്റില്‍ അല്ലാതെ മര്യാദ വിട്ട് ഒരു കമന്റ് പോലും ആരുടെ പോസ്റ്റിലും ഞാന്‍ ഇട്ടിട്ടില്ല.ആ
കമന്റിന്റെ കാരണം,നിങ്ങളുടെ ആദ്യകാല പോസ്റ്റുകള്‍ തീര്‍ത്തും വ്യക്തികളെ തിരഞ്ഞ് പിടിച്ച് ആക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഉള്ളവയായിരുന്നു,മാത്രമല്ല
ഞാന്‍ കമന്റ് ഇട്ട പോസ്റ്റില്‍ നിങ്ങളിട്ട ആ “ഷക്കീല മോഡല്‍“ ചിത്രവും വളരെ തരം താണതായിരുന്നു,അതുകൊണ്ട് അവര്‍ക്ക് ഉണ്ടാകുന്ന വേദന മരമാക്രിയെ ഒന്ന്
മനസിലാക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ ഒരു കമന്റിട്ടത്.ഇത്തരം പോസ്റ്റുകളും കമന്റുകളും വേദനിക്കുമെന്നുള്ളത് കൊണ്ടാണല്ലോ ഇപ്പോ ഈ പോസ്റ്റിന്‍ തന്നെ
ആധാരം.അല്ലാതെ വ്യക്തിപരമായി മരമക്രിയോട് എനിക്കെന്ത് വിരോധം.ഇതൊരു പൊതുവേദിയാണ്,ഇവിടെ വേണ്ടാത്തത് കണ്ടാ കണ്ണടച്ചിരിക്കില്ല.ഇനി ആ കമന്റ്
നിങ്ങള്‍ക്ക് വേദനിച്ചെങ്കില്‍ ഖേദിക്കുന്നു,ക്ഷമിക്കുക.നിങ്ങള്‍ പറഞ്ഞത് ശരിയാണ്,നിങ്ങള്‍ തെറിപോയിട്ട് കളിയാക്കിപോലും എന്നെ ഒന്നും പറഞ്ഞിട്ടില്ല,എന്നിട്ടും എനിക്ക്
അങ്ങനെ എഴുതാന്‍ തോന്നിയതിനെകുറിച്ച് നിങ്ങള്‍തന്നെ ഒന്ന് ആലോചിക്കുമല്ലോ.

“അപ്പോള്‍ പത്രക്കാര്‍ക്ക് ബ്ലോഗ് എന്ന മാധ്യമത്തില്‍ കയറി എന്ത് തോന്നിയാസവും ആകാമല്ലേ?“.........(നിങ്ങളുടെ പോസ്റ്റില്‍ നിന്ന് കോപ്പി ചെയ്തത്).... പത്രക്കാര്‍ക്ക് എന്ന്
മാത്രമല്ല ഏത് അണ്ടനും അടകോടനും ബ്ലോഗ് തുടങ്ങുകയും ഇഷ്ടമുള്ളത് പറയുകയുമാവാം,ചിലര്‍ പ്രതികരിക്കുമെന്ന് മാത്രം.
നിങ്ങള്‍ എന്റെ ബ്ലോഗില്‍ നിന്നും കണ്ടെടുത്ത എന്റെ നല്ല സുഹ്രുത്തുക്കളായ സഹയാത്രികന്‍, വിശാല മനസ്കന്‍, മയൂര, ചിത്രകാരന്‍, ആഷ, മുരളി വാളൂര്‍, കുറുമാന്‍,
ശ്രീ, നിറങ്ങള്‍, പ്രയാസി, കൊസ്രാക്കൊള്ളി...ഇനിയുമുണ്ട്, ഇവര്‍ക്കെല്ലാം എന്നെ നന്നായറിയാം,അതിനാല്‍ “ആ വൃത്തികെട്ടവന്‍“ ഞാനല്ല എന്നും അവര്‍ തിരിച്ചറിയും.
മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി കഷ്ടപ്പെട്ടു വിവരങ്ങള്‍ ശേഖരിക്കുന്നവരും ആണെന്നായിരുന്നു എന്റെ ഇത്രയും
കാലമുള്ള ധാരണ. അതിനാല്‍ തന്നെ, ഒരു പത്രക്കാരന്‍ ആകാനുള്ള എന്റെ ആഗ്രഹം ഞാന്‍ ഈ ബ്ലോഗില്‍ മുന്‍പ് തുറന്നു പറയുകയും ചെയ്തിരുന്നു......(നിങ്ങളുടെ
പോസ്റ്റില്‍ നിന്ന് കോപ്പി ചെയ്തത്).... മാധ്യമ പ്രവര്‍ത്തകന്‍ ആവാനുള്ള നിങ്ങളുടെ ആഗ്രഹം നല്ലതുതന്നെ,പക്ഷേ നിങ്ങളുടെ ആദ്യകാല പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ക്രൈം
തുടങ്ങിയ ഇക്കിളി പുസ്തകങ്ങള്‍ക്കാവും താങ്കള്‍ കൂടുതല്‍ ചേരുക,അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞ പോലെ നളിനി ജമീലയുടെ സഹായി ആവുക...
ദോഹ, ദുബായ് ഭാഗങ്ങളിലുള്ള, ബൂലോക അംഗങ്ങളുടെ ഉപദേശപ്രകാരം പൊട്ടകിണറ്റിലെ തവളയോട് ഒരു വാക്ക്
നല്ലതു പറയൂ സുഹ്രുത്തേ കേള്‍ക്കാന്‍ ആളുകളുണ്ടാവും.
ഹരിതിന്,
മുന്‍പരിചയമില്ല,സാഹചര്യങ്ങള്‍ ഇങ്ങനെയായിപോയി,വായിക്കുക.....മരമാക്രിടെ പോസ്റ്റില്‍ വന്നതിനു മറുപടിയാണ്.അത് ആ പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.അയാളുടെ പെര്‍മിഷനു ശേഷമേ അത് വെളിച്ചം കാണുകയുള്ളൂ.നിങ്ങളുടെ പോസ്റ്റില്‍ കമന്റ്റ് ഇട്ടത് ഞാനല്ല എന്ന് വീണ്ടും പറഞ്ഞ് കൊള്ളട്ടെ.